Advertisement

കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം, സമരത്തെ രാഷ്ട്രീയമായി നേരിടും; കോടിയേരി

March 19, 2022
Google News 1 minute Read

നാടിൻറെ വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് കോടിയേരി പറഞ്ഞു. സിൽവർ ലൈൻ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഇരകളാക്കാനാണ് നീക്കം. സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരം രാഷ്ട്രീയമാണെന്ന് കോടിയേരി ആരോപിച്ചു.

യുഡിഎഫും ബി ജെ പിയും ഒന്നിച്ചു ചേർന്നാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങളെ സമരരംഗത്തേക്ക് ബോധപൂർവം കൊണ്ടുപോകുന്നത് നാലാൾ പ്രവണതയല്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ചില പദ്ധതികൾക്ക് വിദേശസഹായം അനിവാര്യമാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേന്ദ്രസഹായം കുറഞ്ഞ പശ്ചാത്തലത്തിൽ ബദൽ മാർഗം തേടും. സംസ്ഥാന താത്പര്യം ഹനിക്കാത്ത മൂലധനം സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ചില പദ്ദതികൾക്ക് വിദേശ സഹായം അനിവാര്യം; സ്വകാര്യ മൂലധനത്തെ ആശ്രയിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഭരണ തുടർചക്ക് ദിശാബോധം നൽകാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എൽഡിഎഫിന്റെ പുതിയ രേഖക്ക് രൂപമാകും. എൽഡിഎഫ് രേഖ സർക്കാർ നടപ്പാക്കും. വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമങ്ങൾ എല്ലാവരുമായി ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

Story Highlights: Kodiyeri Balakrishnan about opposition party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here