ഹോളി ആഘോഷത്തിനിടെ കത്തി കൊണ്ട് സ്വയം കുത്തി; യുവാവിന് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹോളി ആഘോഷത്തിനിടെ യുവാവ് കത്തികൊണ്ട് സ്വയം കുത്തി മരണപ്പെട്ടു.
ഹോളി ആഘോഷത്തിനിടെ ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. കൈയില്‍ കത്തിയുമായി നൃത്തം ചെയ്ത ഇയാള്‍ സ്വയം കുത്തുകയായിരുന്നുവെന്ന് ബംഗംഗ പൊലീസ് പറഞ്ഞു. ഗോപാല്‍ എന്നയാളാണ് മരിച്ചത്.
ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റ ഗോപാലിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഗോപാലിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മാറ്റി.
Read Also : ഡല്‍ഹിയില്‍ 11 കാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് മണിക്കൂറിനകം കണ്ടെത്തി പൊലീസ്
Story Highlights: Man stabs himself, madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here