Advertisement

പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണം ഇന്ന്; സത്യപ്രതിജ്ഞ ചെയ്യുന്നത് 10 മന്ത്രിമാര്‍

March 19, 2022
Google News 3 minutes Read
punjab cabinet

പഞ്ചാബില്‍ പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന് നടക്കും. 10 മന്ത്രിമാരാണ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന്റെ കീഴില്‍ ഗവര്‍ണറുടെ സത്യവാചകം ഏറ്റുചൊല്ലുക. രാവിലെ 11 മണിക്ക് ഛണ്ഡിഗഡില്‍ മന്ത്രിസഭാ വിപുലീകരണ ചടങ്ങ് നടക്കും.

ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി മന്നിന്റെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും. പുതിയ മന്ത്രിസഭയിലേക്കെത്തുന്നവര്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും സത്യസന്ധമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നും മന്‍ പ്രതികരിച്ചു.

ഹര്‍പാല്‍ സിംഗ് ചീമ, ഡോ ബല്‍ജിത് കൗര്‍, ഹര്‍ഭജന്‍ സിംഗ്, ഡോ വിജയ് സിംഗ്ല, ലാല്‍ ചന്ദ് കടരുചക്, ഗുര്‍മീത് സിംഗ് മീത് ഹയര്‍, കുല്‍ദീപ് സിംഗ് ധലിവാള്‍, ലാല്‍ജിത്‌സിംഗ് ഭുള്ളര്‍, ബ്രാം ശങ്കര്‍, ഹര്‍ജോത് സിംഗ് ബെയിന്‍സ് എന്നിവരാണ് പുതുതായി ചുമതലയേല്‍ക്കുന്ന പത്ത് മന്ത്രിമാര്‍.

ഈ മാസം 16നായിരുന്നു മുഖ്യമന്ത്രിയായി ഭഗ്വവന്ത് മന്‍ സത്യപ്രതിജ്ഞ ചെയ്ത് പഞ്ചാബില്‍ ചരിത്ര വിജയത്തോടെ എഎപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. തൊട്ടടുത്ത ദിവസമായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രോടേം സ്പീക്കര്‍ ഡോ.ഇന്ദര്‍ബീര്‍ സിംഗ് നിജ്ജാറാണ് നിയമസഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Read Also : പഞ്ചാബിലെ ജനങ്ങൾക്കായി ഒരു സുപ്രധാന തീരുമാനം ഉടനെന്ന് ഭഗവന്ത് മാൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി 92 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്കാണ് മന്‍ പരാജയപ്പെടുത്തിയത്. ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.

Story Highlights: punjab cabinet, aap punjab, bhagwant mann

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here