സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽനിന്ന് ആരും വിലക്കിയിട്ടില്ല; ശശി തരൂർ

സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ എം പി . പങ്കെടുക്കരുതെന്ന് നിർദേശം ലഭിച്ചാൽ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിൽ വിരുദ്ധ ചേരിയിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്ന് ശശി തരൂർ വ്യക്തമാക്കി.
ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എം പി, രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാൽ സിൽവർ ലൈനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ സി പി ഐ എം വേദികളിലെ കോൺഗ്രസ് സാന്നിധ്യം ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ പി സി സി നേതൃത്വം കരുതുന്നത്.
Read Also : കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ വിലക്ക്
സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് നേതാക്കളെ വിലക്കിയെന്നുള്ള തരത്തിൽ കെ സുധാകരൻ ഇന്ന് നിലപാട് വിശദീകരിച്ചിരുന്നു. പാർട്ടിയുടെ വിലക്കുണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ പിന്മാറിയാതായി സി പി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞിരുന്നു.
Story Highlights: shashi tharoor on cpim party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here