പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി കെജ്രിവാള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കൂടിക്കാഴ്ച നടത്തുന്നത്.
117 അംഗ നിയമസഭയില്‍ 92 സീറ്റുകളില്‍ വിജയിച്ചാണ് എഎപി പഞ്ചാബില്‍ ചരിത്ര വിജയം നേടിയത്. മാര്‍ച്ച് 16നായിരുന്നു മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിന്റെ സത്യപ്രതിജ്ഞ. 17ന് പത്ത് പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പത്ത് മന്ത്രിമാരില്‍ ഒരു വനിതയാണ് മന്നിന്റെ മന്ത്രിസഭയിലുള്ളത്. പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്.
കോണ്‍ഗ്രസിനും ബിജെപിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മൂന്നാമത്തെ പാര്‍ട്ടികൂടിയാണ് എഎപി. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം.പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാര്‍ട്ടി മാറിക്കഴിഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശില്‍ ഈ മാസം 25 ന് നടക്കുന്ന യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതൃത്വനിര പങ്കെടുക്കും.
Story Highlights: Arvind Kejriwal, aap, aap in punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here