Advertisement

എങ്ങനെ സന്തോഷം കണ്ടെത്താം ? ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ 5 വഴികൾ

March 20, 2022
Google News 3 minutes Read
five things to make you happy

ഇന്ന് ലോക സന്തോഷ ദിനം. ജോലി, വീട്, പഠനം എന്നിവയ്ക്ക് ചുറ്റും ഓടി പലപ്പോഴും സന്തോഷിക്കാൻ പലരും മറന്ന് പോകുന്നു. എന്നാൽ ചിലരാകട്ടെ ഈ ത്രികോണ ജീവിതത്തിനിടയിലും അവരവരുടെ സന്തോഷത്തെ കണ്ടെത്തുന്നു. എങ്ങനെയാണ് ഇത് സാധിക്കുന്നത് ? ഉത്തരം ലളിതമാണ്. എങ്ങനെ ജീവിതത്തെ നോക്കി കാണുന്നു എന്നതിലാണ് സന്തോഷം ഇരിക്കുന്നത്. ( five things to make you happy )

നമ്മുടെ സന്തോഷത്തെ നിയന്ത്രിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് ?

  1. വ്യക്തി ബന്ധങ്ങൾ

കൂടുതൽ ആളുകളുമായി സൗഹൃദമുണ്ടാക്കുന്നത് ഒരാളിൽ സന്തോഷം നിറയ്ക്കുന്നു. ബന്ധങ്ങൾ പലപ്പോഴും പലഘട്ടങ്ങളിലും നമുക്ക് തുണയാകാറുണ്ട്. എന്തും തുറന്ന് പറയാൻ ഒരു ജീവിതപങ്കാളിയോ സുഹൃത്തോ ഉണ്ടെങ്കിൽ സങ്കടഭാരം കുറയുകയും അതുവഴി മനസിലെ പിരിമുറുക്കം അയയുകയും ചെയ്യുന്നു. പ്രതിസന്ധികളിൽ ഇത്തരം വ്യക്തിബന്ധങ്ങൾ നമുക്ക് നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. മാത്രമല്ല, പ്രശ്‌നങ്ങൾ പരസ്പരം തുറന്ന് പറയുന്നത് വ്യക്തികളെ തമ്മിൽ അടുപ്പിക്കുന്നതിനും കാരണമാകും.

  1. കാഴ്ചപ്പാട്

പല കാര്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന നന്മ കണ്ടെത്താൻ ശ്രമിച്ചാൽ സന്തോഷം താനേ വരും. പോസിറ്റീവ് ആയിരിക്കുക എന്ന് ചുരുക്കത്തിൽ പറയാം. എന്നാൽ എല്ലായിപ്പോഴും ഒരു വ്യക്തിക്ക് പോസിറ്റീവായി മാത്രം ഇരിക്കാൻ കഴിയില്ല. പ്രതിസന്ധികൾ വരുമ്പോൾ ‘ഈ സമയവും കടന്നു പോകും’ എന്ന് ചിന്തിക്കുക. സങ്കടം അതിരുകടന്ന് മാനസികാരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വയ്ം സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനുമുള്ള വഴികൾ കണ്ടെത്തുക.

Read Also : കൂടുതല്‍ സന്തോഷം ഇത്തവണയും ഫിന്‍ലന്‍ഡിന്; ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 136

  1. പണം

സന്തോഷം പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ല. പക്ഷേ ഭൂരിഭാഗം ജനങ്ങളും പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവരാണ്. അതുകൊണ്ട് തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ പണം ഇല്ലാതെ വന്നാൽ നിരാശയുണ്ടാകും.

  1. സഹന ശക്തി

ചിലർക്ക് ചെറിയ കാര്യം മതി മനസ് അസ്വസ്ഥപ്പെടാൻ. മറ്റ് ചിലർക്ക് ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല’ എന്ന മനോഭാവമാണ്. രണ്ടാമത് പറഞ്ഞ വിഭാഗക്കാർക്കാണ് സന്തോഷം എളുപ്പം കണ്ടെത്താൻ സാധിക്കുന്നത്. ചെറിയ കാര്യങ്ങളിൽ മനസ് വിഷമിച്ച് അത് ചിന്തിച്ച് ഉത്ഘണ്ടപ്പെടുന്നത് നമമുടെ മാനസികാരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല സന്തോഷം കണ്ടെത്താൻ സാധിക്കുകയുമില്ല.

  1. നേട്ടങ്ങൾ

കഷ്ടപ്പെട്ട് നേട്ടങ്ങൾ കൊയ്‌തെടുക്കുന്നവർ കൂടുതൽ സന്തോഷമുള്ളവരായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതിന് ഒരു അതിജീവനത്തിന്റെ കഥയുണ്ടാകും.

വിവരങ്ങൾക്ക് കടപ്പാട് – ഡോ.എൽസി ഉമ്മൻ (സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് )

Story Highlights: five things to make you happy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here