രാജ്ഞിയുടെ നായക്ക് ബിസ്‌ക്കറ്റ്; കണ്ടമാത്രയില്‍ അകത്താക്കി തൊഴില്‍മന്ത്രി

രാജ്ഞിയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന മന്ത്രിയ്ക്ക് പെട്ടെന്നൊരു ആഗ്രഹം. തന്റെ ചീസിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വേണമെന്ന്. ഇതിനായി ബിസ്‌ക്കറ്റ് അന്വേഷിച്ച് പോയപ്പോള്‍ ഒരു പ്രത്യേക തരം ബിസ്‌ക്കറ്റ് അദ്ദേഹം കണ്ടെത്തി. അത് കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ട മന്ത്രി, ആരോടും ഒന്നും ചോദിക്കാതെ അതങ്ങ് അകത്താക്കി. എന്നാല്‍, പിന്നീട് സംഭവിച്ചതാകട്ടെ ബഹുരസവും. മന്ത്രി സ്വാദോടെ കഴിച്ചത് രാജ്ഞിയുടെ നായയ്ക്ക് വാങ്ങിയ ബിസ്‌ക്കറ്റ് ആയിരുന്നു. ( minister accidentally ate Queen’s dogs’ biscuits during a lunch at Windsor Castle )
കേട്ടപ്പോള്‍ ഇത് വെറുമൊരു തമാശക്കഥയാണെന്ന് തോന്നിയെങ്കില്‍ തെറ്റി. 2008ല്‍ ബ്രിട്ടനിലെ തൊഴില്‍മന്ത്രി അലന്‍ ജോണ്‍സണ് പറ്റിയ അമളിയാണിത്. വെയില്‍സ് രാജകുമാരി ഡയാനയുടെ മരണത്തെക്കുറിച്ചുള്ള ദീര്‍ഘകാല അന്വേഷണം അവസാനിച്ച് അതിന്റെ സന്തോഷം ആഘോഷിക്കവെയാണ് അദ്ദേഹത്തിന് ഈ അമളിപറ്റിയത്.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
ഏവരും ഭക്ഷണം കഴിക്കുന്ന സമയത്ത് അലന്‍ അവിടെ നിന്ന് പട്ടിയുടെ ബിസ്‌ക്കറ്റ് കഴിക്കുകയും ശേഷം, ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചപ്പോള്‍ ബിസ്‌ക്കറ്റിന്റെ കാര്യം സൂചിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അത് രാജ്ഞിയുടെ നായയ്ക്ക് നല്‍കുന്ന ബിസ്‌ക്കറ്റ് ആണെന്ന കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബ്രിട്ടന്‍ ആസ്ഥാനമായ മാസികയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
Story Highlights: Former government minister accidentally ate Queen’s dogs’ biscuits during a lunch at Windsor Castle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here