എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ്; സൗദി രാജകുമാരന്‍ പങ്കെടുക്കില്ല

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത് തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ സൗദ് രാജകുമാരനായിരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
അന്തരിച്ച ഫഹദ് രാജാവിന്റെ ചെറുമകനായ തുര്‍ക്കി രാജകുമാരന്‍ 2018 മുതല്‍ മന്ത്രിസഭയില്‍ അംഗവും നിലവില്‍ സഹമന്ത്രിയുമാണ്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ സഖ്യകക്ഷികളുടെ നേതാക്കന്മാരെ ക്ഷണിച്ചിരുന്നു.
Read Also: ക്യൂ തെറ്റിച്ച് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തിനടുത്തേക്കെത്തി; അറസ്റ്റ് ചെയ്ത് പൊലീസ്
സൗദി ആഭ്യന്തര വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം സൗദിയെ പ്രതിനിധീകരിച്ചുകൊണ്ട് ബിന്‍ മുഹമ്മദ് അല്‍ സൗദ് പങ്കെടുക്കുന്ന ചടങ്ങ് പാശ്ചാത്യരാജ്യങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. ഖഷോഗിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അല്‍ സൗദ് നേരത്തെ പ്രതികരിച്ചിരുന്നു.
Read Also: ജമാൽ ഖഷോഗി വധക്കേസ്; അഞ്ചുപേർക്ക് 20 വർഷം തടവ് ശിക്ഷ
2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി, തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. മൃതദേഹം തുണ്ടം തുണ്ടമാക്കി നശിപ്പിച്ചു കളയുകയായിരുന്നു. ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ 8 പ്രതികള്‍ക്ക് ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു സൗദി. അഞ്ചുപേര്‍ക്ക് 20 വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടുപേര്‍ക്ക് ഏഴ് വര്‍ഷവുമാണ് തടവ് വിധിച്ചത്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് കേസില്‍ അന്തിമവിധി പ്രഖ്യാപിച്ചത്.
Story Highlights: Prince Mohammed bin Salman will not attend queen elizabeth’s funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here