Advertisement

ക്യൂ തെറ്റിച്ച് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തിനടുത്തേക്കെത്തി; അറസ്റ്റ് ചെയ്ത് പൊലീസ്

September 17, 2022
Google News 2 minutes Read
man arrested for cut the queue to see queen elizbeth's coffin

ഈ മാസം 19നാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. രാജ്ഞിയുടെ മരണശേഷം ഓരോ ദിവസവും മണിക്കൂറുകളോളം ക്യൂ നിന്നാണ് പതിനായിരക്കണക്കിന് പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ ഭൗതിക ശരീരം കാണാനെത്തുന്നത്. രാജകുമാരന്മാരായ വില്യമും ഹാരിയും ഇവരുടെ ഭാര്യമാരും ഇതിനിടെ രാജ്ഞിയെ ഒരു നോക്കുകാണാനെത്തിയിരുന്നു.

ഇതിനിടയിലാണ് രാജ്ഞിയെ കാണാനെത്തിയവര്‍ നില്‍ക്കുന്ന നീണ്ട ക്യൂ ലംഘിച്ച് ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയത്. ഇയാളെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാത്രികളിലെ കൊടും തണുപ്പിനെ പോലും വകവയ്ക്കാതെയാണ് മണിക്കൂറുകളോളം പൊതുജനങ്ങള്‍ എലിസബത്ത് രാജ്ഞിയെ കാണാനെത്തുന്നത്. ഇതിനിടയില്‍ ക്യൂ തെറ്റിച്ചയാളെ പബ്ലിക് ഓര്‍ഡര്‍ ആക്ട് പ്രകാരം അറസ്റ്റുചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

Read Also: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും

സുരക്ഷാഭീതിയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് നേതാക്കളെ കാണാന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ചാള്‍സ് മൂന്നാമന്‍ രാജാവെത്തിയത്. ആറ് പതിറ്റാണ്ടിനിടെയാണ് ഒരു ശവസംസ്‌കാരത്തിന് പങ്കെടുക്കാനായി ലോകനേതാക്കളെല്ലാം ബ്രിട്ടണില്‍ ഒരുമിച്ചെത്തിയത്. ഇവരെ സന്ദര്‍ശിക്കാനും അഭിസംബോധന ചെയ്യാനുമാണ് ചാള്‍സ് രാജാവ് കൊട്ടാരത്തിലെത്തിയത്.

Story Highlights: man arrested for cut the queue to see queen elizbeth’s coffin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here