‘മച്ചാന്മാരേ, എടുത്തോണ്ട് വാടാ കപ്പ്’; മുംബൈ ഇന്ത്യന്‍സ് പേജില്‍ ബ്ലാസ്റ്റേഴ്സിന് ആശംസ

കേരളത്തിലെ സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാവരും കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളി താരം ബേസില്‍ തമ്പി ഇത്തവണ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. താരത്തിന്‍റെ ആശംസ വീഡിയോ ആണ് മലയാളത്തിലുള്ള കുറിപ്പിമായി മുംബൈ ഇന്ത്യന്‍സ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.
ഐഎസ്എലിന്‍റെ കന്നിക്കിരീടം കേരളത്തിലെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഐപിഎല്ലിന്‍റെ സൂപ്പർ ടീമായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും കേരളത്തിന് വിജയം ആശംസിച്ച് കൊണ്ടെത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Also : സ്വർണ വിലയിൽ വൻ വർധന
‘മച്ചാന്മാരേ, എടുത്തോണ്ട് വാടാ കപ്പ് നമ്മടെ നാട്ടിലോട്ട് എന്ന് ആവേശം പങ്കുവെച്ചു കൊണ്ട് ബേസില്‍ പറഞ്ഞു. ഇത്തവണ കപ്പ് ബ്ലാസ്റ്റേഴ്സ് നേടുമെന്ന് ഉറപ്പാണെന്നും അത്രയും മികച്ച പ്രകടനമാണ് ടീം നടത്തുന്നതെന്നും’ ബേസില്‍ പറഞ്ഞു.
അതേസമയം ഐഎസ്എല്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. മഞ്ഞപ്പടയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേർന്ന് മോഹനലാൽ. മലയാള മനസുകളിൽ പ്രതീക്ഷയുടെ കാൽപന്തുകളെന്ന് മോഹൻലാൽ കുറിച്ചു. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ടെന്ന് മമ്മൂട്ടിയും കുറിച്ചു.
Story Highlights: mumbai indians wishing kerala-blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here