Advertisement

സ്വർണ വിലയിൽ വൻ വർധന

March 2, 2022
Google News 2 minutes Read
gold price increased again

സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ( gold price increased again )

ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില പവന് 38,160 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 80 രൂപ കൂടി ഗ്രാമിന് 3,940 രൂപയായി.

Read Also : സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു. ഡബ്ല്യുടിഐ അഞ്ച് ശതമാനത്തിലധികം ഉയർന്നു. ഒരുമാസം കൊണ്ട് 22 ഡോളറാണ് കൂടിയത്. ബ്രെൻഡ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. റഷ്യയുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ്ഓയിൽ വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ ഊർജ ഉത്പാദന രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് മേൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ ഉപരോധം മൂലമാണ് ബ്രെൻഡ്ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് .

Story Highlights: gold price increased again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here