ദേശീയ പാതാ വികസനം പൂര്‍ണതയിലേക്ക്; ജനകീയ വികസനത്തിന്റെ ബദല്‍ മാതൃകയെന്ന് മുഖ്യമന്ത്രി

ദേശീയ പാത 66-ന്റെ വികസനം അവസാന ഘട്ടത്തിലേക്ക്. ഭൂമി ഏറ്റെടുക്കലിന്റെ 92 ശതമാനം ഇതിനോടകം പൂര്‍ത്തിയായി. 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25% സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. ഇതിനായി 5311 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാത അതോറിറ്റിക്ക് നല്‍കി.(national highway 66)
സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തുകയുടെ 25% വഹിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read Also : ദേശീയപാതാ വികസനം: സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതം ദേശീയപാത വികസന അതോറിറ്റിക്ക് കൈമാറി
ജനകീയ വികസനത്തിന്റെ ബദല്‍ മാതൃകയായി ദേശീയ പാത-66-ന്റെ വികസനം ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിന്റെ വികസനത്തിനു കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: national highway 66 development
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here