ദേശീയപാതാ വികസനം: സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതം ദേശീയപാത വികസന അതോറിറ്റിക്ക് കൈമാറി

സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം ദേശീയ പാത വികസന അതോറിറ്റിക്ക് കൈമാറി. സംസ്ഥാന വിഹിതമായ 848.37 കോടി രൂപയാണ് കിഫ്ബി എന്‍എച്ച്എഐയ്ക്ക് കൈമാറിയത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയായ എന്‍എച്ച് 66 ന്റെ വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് ആവശ്യമായി തുകയുടെ 25 ശതമാനമാണ് സംസ്ഥാന വിഹിതമായി നല്‍കിയത്.
Story Highlights – national highway development
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News