പീഡന പരാതിയുമായി വനിതാ ഡോക്ടര്‍; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു

വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു. മലയിൻകീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു.കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.
അതേസമയം കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്.കാസര്‍ഗോട് സ്വദേശിയാണ് കുല്‍ദീപ്.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
Story Highlights: rape-complaint-against-malayinkeezhu-ci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here