സി.ഐയ്ക്ക് എതിരെ പീഡന പരാതി; ഡോക്ടറുടെ മൊഴിയെടുത്തു

വനിതാഡോക്ടർ ശസ്ത്രക്രിയ കഴിഞ്ഞ് രാത്രിയിൽ വിശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്തെ സി.ഐ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടിയാരംഭിച്ചു. റൂറൽ എസ്.പി ഡോ. ദിവ്യാ വി. ഗോപിനാഥ് പരാതിക്കാരിയായ ഡോക്ടറെ ഇന്നലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
Read Also : അച്ഛനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത് 5 വർഷം; കേസെടുത്ത് പൊലീസ്
അന്വേഷണ വിധേയമായി സി.ഐയെ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് വിവരം. വിശദമായ മൊഴിയെടുത്ത ശേഷം സി.ഐക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡിവൈ.എസ്.പി സുൽഫിക്കറിന് നിർദേശം നൽകിയിട്ടുണ്ട്.
മലയിൻകീഴ് എസ്.എച്ച്.ഒ എ.വി. സൈജുവിനെതിരെ കഴിഞ്ഞ എട്ടിന് റൂറൽ എസ്.പിക്കും 15ന് ഡി.ജി.പിക്കും ഡോക്ടർ പരാതി നൽകിയിരുന്നു. തന്റെ കൈയിൽ നിന്ന് രണ്ടരലക്ഷം രൂപ വാങ്ങിയതിന്റെയടക്കം തെളിവുകൾ പൊലീസിന് കൈമാറുമെന്നും പരാതിക്കാരിയായ ഡോക്ടർ പറയുന്നു.
Story Highlights: Torture complaint against CI; doctor’s statement was taken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here