അച്ഛനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത് 5 വർഷം; കേസെടുത്ത് പൊലീസ്

കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് ലൈംഗിക പീഡനം നേരിടുകയാണ് പൂനെ സ്വദേശിയായ പെൺകുട്ടി. അച്ഛൻ, മുത്തച്ഛൻ, കൗമാരക്കാരനായ സഹോദരൻ, അകന്ന ബന്ധു എന്നിവരാണ് പെൺകുട്ടിയെ ലൈംഗി പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പൂനെ പൊലീസ് കേസെടുത്തു. പക്ഷേ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ( girl raped by family for 5 years )
ഇപ്പോൾ 11 വയസാണ് പെൺകുട്ടിക്ക്. സ്‌കൂളിലെ ലൈംഗിക വിദ്യാഭ്യാസ ക്ലാസിനിടെയാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് മനസിലാക്കുന്നതും അത് അധ്യാപകരോട് തുറന്ന് പറയുന്നതും. തുടർന്ന് സ്‌കൂൾ അധികൃതർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
2017 മുതലാണ് അച്ഛൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. 2020 നവംബറിലാണ് സഹോദരനും കുഞ്ഞിനെ പീഡനത്തിനിരയാക്കുന്നത്. മറ്റ് കുടുംബാംഗങ്ങൾ വിവിധ സന്ദർഭങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
അച്ഛനും സഹോദരനുമെതിരെ ഐപിസി 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുത്തച്ഛനും അകന്ന ബന്ധുവിനുമെതിരെ സെക്ഷൻ 354 പ്രകാരവും കേസെടുത്തിട്ടുണ്ട്. പോക്‌സോ പ്രകാരവും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: girl raped by family for 5 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here