അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണം

പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. ജന്മനാ ഹൃദയസംബന്ധമായ അസുഖം കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം നാലാമത്തെ ശിശുമരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അട്ടപ്പാടിയില്‍ ശിശുമരണ തടയുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നതും ശ്രദ്ധേയം.
Read Also : സി.പി.ഐ.എമ്മിന്റെ പ്രശ്നം സമരക്കാരുടെ സമുദായം; വി. മുരളീധരൻ
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഒടുവിലായി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് അന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
Story Highlights: Another infant death in Attappadi; Fourth deaths reported in three months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here