Advertisement

‘ദിലീപിന്റെ അഭിഭാഷകനെതിരെ ചട്ടപ്രകാരമുള്ള പരാതി ലഭിച്ചിട്ടില്ല; ലഭിച്ചാൽ പരിശോധിക്കും’ : ബാർകൗൺസിൽ ചെയർമാൻ

March 21, 2022
Google News 3 minutes Read
didn't receive official complaint says bar council chairman

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ചട്ടപ്രകാരമുള്ള പരാതി ബാർ കൗൺസിലിൽ ലഭിച്ചിട്ടില്ലെന്ന് ബാർകൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ.അനിൽകുമാർ. ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിന്റെ അഭിഭാഷകനെതിരെ പുതിയ പരാതി നൽകിയാൽ പരിശോധിക്കും. ( didn’t receive official complaint says bar council chairman )

അതിജീവിത നേരത്തെ ഇ-മെയിൽ വഴിയാണ് ബാർ കൗൺസിലിന് പരാതി നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ബാർ കൗൺസിൽ ചട്ടപ്രകാരം പരാതി ലഭിച്ചാൽ അത് അന്വേഷിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെങ്കിൽ എതിർകക്ഷികളിൽ നിന്നും മറുപടി തേടും. മറുപടി പരാതിക്കാരിക്ക് നൽകിയ ശേഷം അവരുടെ ഭാഗവും കേൾക്കുമെന്നും വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

അഭിഭാഷകരുടെ അവകാശം സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഡിസിപ്ലിൻ കാത്ത് സൂക്ഷിക്കണമെന്നതും പ്രധാനമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.

Read Also : ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളയെ ചോദ്യം ചെയ്തേക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി

പ്രതികളുമായി ചേർന്ന് 20 ലെറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. ഇതിന് ബാർ കൗൺസിൽ മറുപടി നൽകിയതുമാണ്. പരാതിയിൽ തെറ്റുകളുണ്ടെന്നും, തെറ്റ് തിരുത്തി പരാതി രേഖാമൂലം നൽകണമെന്നുമായിരുന്നു ബാർ കൗൺസിലിന്റെ മറുപടി.

Story Highlights: didn’t receive official complaint says bar council chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here