ലോകം അതിഭീകരമായ ദുരന്തത്തിന്റെ വക്കിൽ; യുദ്ധം കാലാവസ്ഥാ പ്രതിസന്ധി കൂട്ടി: യു എൻ

യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോള താപനം നിയന്ത്രിക്കാനുമുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. ലോകം അതിഭീകരമായ ദുരന്തത്തിന്റെ വക്കിലാണ് നില്ക്കുന്നതതെന്ന്
ഇക്കണോമിസ്റ്റ് മാഗസിന്റെ ആഭിമുഖത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഏഴാമത് സുസ്ഥിരതാ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.
റഷ്യയില്‍നിന്ന് ഇന്ധനം വാങ്ങിയിരുന്ന പല രാജ്യങ്ങളും മറ്റ് ഇന്ധന സ്രോതസുകളെ തേടി പോകുന്നു. അത് ലോകത്തെ വീണ്ടും പരമ്പരാഗത ഊര്‍ജ സ്രോതസുകളിലേക്ക് എത്തിക്കാന്‍ ഇതു കാരണമായേക്കും.
കല്‍ക്കരി അധിഷ്ഠിത ഇന്ധന സ്രോതസുകളിലേക്ക് കൂടുതല്‍ ആശ്രയത്വം വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വർധിപ്പിക്കും. ഇത് കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറം തള്ളലിന്റെ നിരക്ക് കൂട്ടുമെന്നും തല്‍ഫലമായി ആഗോള താപനം ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു.
2020-ല്‍ മാത്രം മൂന്ന് കോടി മനുഷ്യരാണ് കാലാവസ്ഥാ വ്യതിയാനം മൂലം നാടുവിടേണ്ടി വന്നത്. യുദ്ധങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് ഈ സംഖ്യ. ചെറിയ ദ്വീപുരാഷ്ട്രങ്ങള്‍, അവികസിത രാജ്യങ്ങള്‍ ഉൾപ്പെടെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also : പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്കി
ലോകം പരസ്പരം കൈകോര്‍ത്താല്‍ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. അതോടൊപ്പം വികസിതവും സമ്പന്നവുമായ രാജ്യങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളെ സാമ്പത്തികവും സാങ്കേതികവുമായി സഹായിക്കുകയും വേണം. വികസ്വര, അവികസിത രാജ്യങ്ങളെ കാലാവസ്ഥ വെല്ലുവിളികള്‍ നേരിടാന്‍ മറ്റ് രാഷ്ട്രങ്ങള്‍ പ്രാപ്തരാക്കുകയും വേണം. എന്നാലേ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാൻ കഴിയൂവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
Story Highlights: Don’t let Russia crisis fuel climate destruction, says UN Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here