ഓടിയത് സൈനിക സ്വപ്നത്തിലേക്ക്, ഓടിക്കയറിയത് ജനഹൃദയത്തിലേക്ക്; കൈയടിച്ച് സോഷ്യൽ മീഡിയ

അർധരാത്രി നോയ്ഡയിലെ തെരുവിൽ ബാഗും തൂക്കി ഓടുന്ന ഒരു കൗമാരക്കാരൻ്റെ വിഡിയോ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് 50 ലക്ഷത്തിലധികം കാണികളിലേക്ക് ഈ യുവാവ് ഓടി കയറി.
പ്രദീപ് മെഹ്റ എന്നാണ് യുവാവിന്റെ പേര്. രാത്രി യാത്രയിലാണ് തെരുവിലൂടെ ഓടുന്ന ചെറുപ്പക്കാരൻ കാപ്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ കാറിൽ കയറിക്കോളൂ എന്നുള്ള കാപ്രിയുടെ വാഗ്ദാനം നിരസിച്ച് അവൻ ഓട്ടം തുടരുകയാണ്. പല തവണ നിര്‍ബന്ധിച്ചെങ്കിലും ചെറുപ്പക്കാരൻ താൻ ഓടിക്കൊള്ളാമെന്നും ഇത് എല്ലാ ദിവസവും ചെയ്യുന്നതാണെന്നും പറയുന്നു. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് ചോദിച്ചപ്പോൾ പ്രദീപിന്റേത് ആശ്ചര്യപ്പെടുത്തുന്ന മറുപടി.
This is PURE GOLD❤️❤️
— Vinod Kapri (@vinodkapri) March 20, 2022
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिए
बार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️? pic.twitter.com/kjBcLS5CQu
“എനിക്ക് സൈന്യത്തിൽ ചേരണം… പരിശീലനത്തിന്റെ ഭാഗമാണ് ഇത്. നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലറ്റിലാണ് എൻ്റെ ജോലി. 10 കിലോമീറ്ററിലേറെ ദൂരം ഓടിയാണ് വീട്ടിൽ പോവുക. അമ്മ ആശുപത്രിയിലാണ്. ചേട്ടനൊപ്പമാണ് ഇപ്പോൾ താമസം. ആഹാരം ഉണ്ടാക്കേണ്ടതിനാൽ രാവിലെ വ്യായാമം ചെയ്യാൻ സമയമില്ലെന്നും അതിനാലാണ് രാത്രി ഓടുന്നത്” – പ്രദീപ് പറയുന്നു.
എന്തെങ്കിലും അത്യാവശ്യം കൊണ്ടാണ് യുവാവ് ഓടുന്നത് എന്നു കരുതിയാണ് വിനോദ് കാപ്രി ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. ഇത് നിരസിച്ചതോടെയാണ് വിനോദ് കാരണം ചോദിച്ചറിഞ്ഞത്. ട്വിറ്ററിൽ ലക്ഷ കണക്കിന് ആളുകളാണ് കാപ്രി പങ്കിട്ട വിഡിയോ കണ്ടിരിക്കുന്നത്. ജീവിതയാഥാർഥ്യങ്ങളോടുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ട വീര്യത്തിന്റെ തെളിവെന്നാണ് എന്ന് കാഴ്ചക്കാർ വാഴ്ത്തുന്നു.
Story Highlights: vinod kapris conversation with army aspirant is viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here