Advertisement

ലോക ശ്രദ്ധ നേടിയ ഹൊറർ ചിത്രം ഉൾപ്പെടെ ഇന്ന് 71 സിനിമകൾ ഐഎഫ്എഫ്‌കെയിൽ

March 21, 2022
2 minutes Read
iffk horror film the medium

ലോക ശ്രദ്ധ നേടിയ തായ്‌ലാൻഡ് ഹൊറർ ചിത്രം ദി മീഡിയം ഉൾപ്പടെ 71 ചിത്രങ്ങൾ ഇന്ന് ഐഎഫ്എഫ്‌കെയിൽ പ്രദർശനത്തിന്. ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിൾ മി എന്നിവയുടെ ആദ്യ പ്രദർശനമടക്കം എട്ടു ചിത്രങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ജാപ്പനീസ് സംവിധായകന്റെ ജീവിതം’ പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. ( iffk horror film the medium )

തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം ‘ദി മീഡിയം’ രാജ്യാന്തര മേളയുടെ നാലാം ദിവസമായ ഇന്ന് പ്രദർശിപ്പിക്കും. നിശാഗന്ധിയിൽ രാത്രി 12 നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനമാണിത്.

ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിൾ മി എന്നിവയുടെ ആദ്യ പ്രദർശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ക്രൊയേഷ്യൻ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൽ, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അൽവാരസ് മെസെൻ സംവിധാനം ചെയ്ത ക്ലാരാ സോളാ,ക്യാപ്റ്റൻ വോൾക്കാനോ എസ്‌കേപ്പ്ഡ്,യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും.

ലോക സിനിമാ വിഭാഗത്തിൽ 34 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ലോ ലാറൈൻ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം സ്‌പെൻസർ, കാൻ മേളയിൽ പുരസ്‌ക്കാരം നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാർ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡ്, ഇൽഡിക്കോ എൻയെഡിയുടെ ദി സ്റ്റോറി ഓഫ് മൈ വൈഫ്, സൊമാലിയൻ ചിത്രമായ ദി ഗ്രേവ്ഡിഗേർസ് വൈഫ് ,വൈറ്റ് ബിൽഡിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

Read Also : ബോളിവുഡ് സിനിമയില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു; ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ അനുരാഗ് കശ്യപ്

ഫ്രഞ്ച് നാടക ചിത്രമായ പെറ്റൈറ്റ് മാമൻ, മിഗ്വേൽ ഗൊമെസ് സംവിധാനം ചെയ്ത ദി സുഗ ഡയറീസ് ,ബ്ലഡ് റെഡ് ഓക്‌സ് ,കോ പൈലറ്റ് തുടങ്ങിയ ആറു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. റിഥ്വിക് പരീക് ചിത്രം ഡഗ് ഡഗ് ഉൾപ്പെടെ 15 ഇന്ത്യൻ ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുക. അറ്റൽ കൃഷ്ണൻ ചിത്രം വുമൺ വിത്ത് എ മൂവി ക്യാമറ, വിഷ്ണു നാരായണൻ ചിത്രം ബനേർഘട്ട എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

Story Highlights: iffk horror film the medium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top