കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടക്കും; സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് വേണമെങ്കിൽ കല്ല് എത്തിച്ച് നൽകാം.(kodiyeribalakrishnan on silverline protest)
സില്‍വര്‍ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയസമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ല. മാടപ്പള്ളിയിലെ സമരം ആസൂത്രമാണ്. കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയില്‍ സമരത്തിനെത്തി. കല്ല് പിഴുതെറിഞ്ഞാല്‍ പദ്ധതി നടപ്പാകാതിരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.
Read Also : സ്വർണ വിലയിൽ വൻ വർധന
അതേസമയം സിൽവർ ലൈനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
Story Highlights: kodiyeribalakrishnan on silverline protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here