Advertisement

പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തുടരും

March 21, 2022
Google News 2 minutes Read

പുഷ്കർ സിംഗ് ധാമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കാപ്രിയോട് വൻ തോൽവി വഴങ്ങിയ ധാമിയെ മാറ്റുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരവസരം കൂടി നൽകാൻ ബി ജെ പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

പുഷ്‌കർ സിംഗ് ധാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. 70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്.

Read Also : ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ നടപടി; മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി

ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചിരിക്കുന്നത്. പുഷ്‌കർ സിംഗ് ധാമി കോൺഗ്രസിന്റെ ഭുവൻചന്ദ്ര കാപ്രിയോട് 6000 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിച്ചുകയറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച നേതാവിനെ മാറ്റി നിർത്താൻ സാധിക്കില്ലെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു.

Story Highlights: Pushkar Singh Dhami set to return as Uttarakhand CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here