Advertisement

ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ നടപടി; മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി

January 17, 2022
Google News 2 minutes Read

പാര്‍ട്ടി വിട്ട് പോകാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറാനൊരുങ്ങിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുറത്താക്കല്‍ നടപടിയ്ക്ക് പിന്നാലെ സരിത ബിജെപിയില്‍ പ്രവേശിച്ച് തിരിച്ചടി നല്‍കി. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് സരിത ബിജെപിയില്‍ പ്രവേശിച്ചത്. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ സാന്നിധ്യത്തിലായിരുന്നു സരിത ആര്യയുടെ ബിജെപി പ്രവേശനം. ബിജെപിയിലേക്ക് മുന്‍ നെനിറ്റാല്‍ എംഎല്‍എയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. വനിതകളേയും പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ബഹുമാനിക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം സരിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റാവത്തിനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്തിരുന്നു.

Read Also : സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 33.07%, 18 മരണം

നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സാഹചര്യമാണ് ആ സംസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉത്തരാഖണ്ഡിലുമുള്ളത്. ഇരുപാര്‍ട്ടികളും മാറിമാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത് മുതല്‍ കണ്ടുവരുന്നത്. 2002ലെ ആദ്യ ഉത്തരാഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ നാരായണ്‍ ദത്ത് തിവാരിയൊഴികെ മറ്റൊരു മുഖ്യമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന പ്രത്യേകതയും ഉത്തരാഖണ്ഡിനുണ്ട്. ഏറ്റവും ഒടുവിലായി 2017 ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം തന്നെ മൂന്നു മുഖ്യമന്ത്രിമാര്‍ വന്നുപോയി. 2017 മുതല്‍ 2021 വരെ ത്രിവേന്ദ്ര സിംഗ് റാവത്ത് ആയിരുന്നു മുഖ്യമന്ത്രി. പിന്നീട് 2021 തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി. 2021ല്‍ തന്നെയാണ് നിലവിലെ മുഖ്യമന്ത്രിയായ പുഷ്‌കര്‍ സിംഗ് ധാമി മന്ത്രിസഭയുടെ തലപ്പത്തെത്തുന്നത്.

Story Highlights : congress expels mahila congress president in utharakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here