Advertisement

‘രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു’ : ഗുലാം നബി ആസാദ്

March 21, 2022
Google News 2 minutes Read
thinking about retirement says ghulam nabi azad

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഗുലാം നബി ആസാദ്. ( ( thinking about retirement says ghulam nabi azad ) )

രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം സാമുഹ്യ സേവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നീതി പുലർത്താൻ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ജാതി മത ഭിന്നതകൾ അടക്കം ഇല്ലാതാക്കാൻ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയ നേതാക്കളിൽ ഒരാളായിരുന്നു ഗുലാം നബി ആസാദ്. ഗുലാം നബി ആസാദിന്റെ വസതിയിൽ തിരുത്തൽവാദി നേതാക്കളുടെ യോഗവും പലതവണ ചേർന്നിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാൻ സമാന താൽപര്യങ്ങളുള്ള പാർട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടെ ജി23 നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്. പാർട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി നേതാക്കൾ ഒന്നിച്ചുനിൽക്കണമെന്നുമുള്ള നിലപാടിലാണ് ജി 23 നേതാക്കൾ.

Read Also : മാറ്റത്തിനായി സമര്‍ദം ശക്തമാക്കി ജി-23 നേതാക്കള്‍; ഗുലാം നബി ആസാദിനെ കണ്ട് സോണിയ ഗാന്ധി

എന്നാൽ നേതൃമാറ്റം വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായത്തോടെ സോണിയാ ഗാന്ധി തന്നെ നേതൃത്വത്തിൽ തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ വിരമിക്കൽ പ്രഖ്യാപനം വരുന്നത്.

Story Highlights: thinking about retirement says ghulam nabi azad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here