അപൂര്‍വരോഗം ബാധിച്ച് പത്തൊന്‍പതുകാരി; ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി സഹായം തേടുന്നു

അപൂര്‍വരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി പണമില്ലാതെ വലയുകയാണ് കൊല്ലം സ്വദേശിനിയായ ഷംല. ശരീരത്തില്‍ ഷുഗറിന്റെ ക്രമാതീതമായി കുറയുന്ന നെസ്‌ഡോബ്‌ളാസ്‌റ്റോസിസ് എന്ന രോഗത്തെ തുടര്‍ന്ന് പാന്‍ക്രിയാസ് പൂര്‍ണമായും എടുത്തുമാറ്റേണ്ട അവസ്ഥയിലാണ് ഷംനയുടെ മകള്‍ ഫാത്തിമ ഫര്‍ഹാനയെന്ന പത്തൊന്‍പതുകാരി. മറ്റാരും സഹായിക്കാനില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
കൊല്ലം സ്വദേശിനിയായ ഫാത്തിമ ഫര്‍ഹാന പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗബാധിതയാകുന്നത്. പലയിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും രോഗം കൃത്യമായി കണ്ടെത്താനായില്ല. മൂന്നു വര്‍ഷം മുമ്പ് മാത്രമാണ് നെസ്‌ഡോബ്‌ളാസ്‌റ്റോസിസ് എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തി. ഹോട്ടല്‍ ജീവനക്കാരിയായിരുന്ന മാതാവ് ഷംല മകളുടെ രോഗം വഷളായതിനെ തുടര്‍ന്ന് ഈ ജോലി ഉപേക്ഷിച്ചു. നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ച പത്തര ലക്ഷം രൂപ ഉപയോഗിച്ച് പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തി. പാന്‍ക്രിയാസിന്റെ ഭൂരിഭാഗവും എടുത്തുമാറ്റി. എന്നാല്‍ ഇതിനുശേഷവും രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.
പാന്‍ക്രിയാസ് പൂര്‍ണമായും എടുത്തുമാറ്റി പകരം പമ്പ് ഘടിപ്പിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. പലപ്പോഴും ഷുഗര്‍ കുറഞ്ഞ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ഫാത്തിമക്ക് ആകുന്നില്ല. എന്നാല്‍ മറ്റാരുമില്ലാതെ രണ്ടു മക്കളുമായി നിത്യചെലവിനായി വലയുന്ന ഷംലയ്ക്ക് ഇനിയും പതിനൊന്ന് ലക്ഷം രൂപ കൂടി കണ്ടെത്താനുള്ള കഴിവില്ല.
ഇപ്പോള്‍ താമസിക്കുന്ന വീടിനു വടക നല്‍കുന്നതുപോലും ഇവരുടെ ദുരവസ്ഥ അറിയാവുന്ന നാട്ടുകാരാണ്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം.
ഷംല ജെ
അക്കൗണ്ട് നമ്പര്‍: 21780100023243
ഐ.എഫ്.എസ്.സി – എഫ്.ഡി ആര്‍.എല്‍ 0002178
ബ്രാഞ്ച്: ശാസ്തമംഗലം
തിരുവനന്തപുരം
ഗൂഗിള്‍ പേ: 7907610864
Story Highlights: 19 year old girl suffers rare disease; Seeks help for treatment and surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here