Advertisement

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൺസ് ചിത്രം; പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിൽ, ത്രില്ലടിച്ച് ആരാധകർ

March 22, 2022
2 minutes Read

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. ‘ഗോൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. അൽഫോൺസ് പുത്രൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവച്ചത്.

”ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. “ഗോൾഡ്” ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ ചാനലിൽ യൂട്യൂബിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച… മാർച്ച് 25ന് “ഗോൾഡ്” എന്ന ചിത്രത്തിന്റെ ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. നിങ്ങൾ അത് കണ്ടിട്ട് എന്നോട് പറയൂ”. – അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also : നയൻതാര അമ്മയാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുന്‍കൂര്‍ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവില്‍ എഡിറ്റിംഗ് ടേബിളിലാണ്.

Story Highlights: Alphonse puthren New Movie Gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top