നയൻതാര അമ്മയാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ താരം നയൻതാര അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര-വിഗ്നേഷ് ദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. ( nayantara opt for surrogacy )
ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോർട്ട്. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
Read Also : ചോറ്റാനിക്കരയിൽ മകം തൊഴലിനെത്തി നയൻതാരയും വിഗ്നേഷ് ശിവനും; വിഡിയോ
ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ വാർത്തയെ കുറിച്ച് വിഗ്നേഷ് ശിവനോ, നയൻതാരയോ പ്രതികരിച്ചിട്ടില്ല.
Story Highlights: nayantara opt for surrogacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here