ലിജോ ജോസിന്റെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തി: രഞ്ജിത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുപ്പ് നിര്‍ത്തിയിരിക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. രാജ്യാന്തര ചലച്ചിത്രമേള വേദിയിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ലിജോ ജോസ് പെല്ലിശ്ശേരിയും തന്റെ ചിത്രങ്ങളെ പറ്റി വേദിയില്‍ സംസാരിച്ചു. സിനിമയിൽ എന്ത് കാണിക്കണം എന്ത് പറയണം എന്നതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. സിനിമയെ പറ്റിയുള്ള പ്രേക്ഷകന്‍റെ പ്രതീക്ഷ സംവിധായകന്‍റെ ബാധ്യതയോ ഉത്തരവാദിത്തമോ അല്ല. രണ്ട് സിനിമകൾക്കിടയിലുള്ള കാലം സംവിധായകന്‍റെ കാഴ്‌ചപ്പാടുകളിൽ മാറ്റം കൊണ്ടുവരും. ഏതുതരം പ്രേക്ഷകനെയാണ് സിനിമ ലക്ഷ്യം വയ്ക്കുന്നത് എന്നത് പ്രധാനമാണെന്നും പെല്ലിശ്ശേരി പറഞ്ഞു.
Read Also : രാജ്യാന്തര ചലച്ചിത്ര മേള (26th IFFK 2022) മാർച്ച് 18 മുതൽ 25 വരെ
അങ്കമാലി ഡയറീസില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള ലക്ഷ്വറീസും അഡ്വാന്റേജസും ഇല്ലാതെ സിനിമ ചെയ്യണമെന്ന് തെളിയിക്കണമായിരുന്നു. അങ്കമാലി വിജയിച്ചത് കൊണ്ടാണ് ജല്ലിക്കട്ടും ചുരുളിയും എടുക്കാന്‍ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: director ranjith about lijo jose pellissery films
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here