വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് കേസ്; പൊലീസുകാരുള്‍പ്പെടെ 26 പേരെ പ്രതിചേര്‍ത്തു

തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് കേസില്‍ പൊലീസുകരുള്‍പ്പടെ 26 പേരെ പ്രതി ചേര്‍ത്തു. അഞ്ചു പോലീസുകാരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്താണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം രജിസ്റ്റര്‍ ചെയ്ത 5 കേസുകളിലാണ് നടപടി.(Fake insurance case)
അപകട ഇന്‍ഷുറന്‍സിനായി വ്യാജ രേഖകളും റിപ്പോര്‍ട്ടും തയ്യാറാക്കിയ തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരാണ് പ്രതികള്‍. ഇവരില്‍ നാലുപേര്‍ വിരമിച്ചു. അഞ്ച് വ്യാജ അപകടക്കേസുകളാണ് ഇന്‍ഷുറന്‍സ് തട്ടാന്‍ പ്രതികള്‍ ഉണ്ടാക്കിയത്. അഞ്ച് കേസിലും ഒരേ സ്‌കൂട്ടര്‍ തന്നെ അപകടത്തില്‍പെട്ടതായി കാണിക്കുകയായിരുന്നു.
Read Also : സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം; ഡി.ടി.പി സെന്റർ ഉടമ പിടിയിൽ
വാഹനത്തിന്റെ ഉടമ, കേസ് വാദിച്ച അഭിഭാഷകന്‍, ഏജന്റ്, വ്യാജ പരാതി നല്‍കിയവര്‍, സാക്ഷികള്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. മൂന്ന് വര്‍ഷത്തിനിടെ തിരുവനന്തപുരത്ത് മാത്രം 16 കള്ളക്കേസുണ്ടാക്കിയെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍.
Story Highlights: Fake insurance case, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here