കഴിക്കാന്‍ തന്നില്ല; വിനോദ സഞ്ചാരികളെ തുരത്തിയോടിച്ച് കുരങ്ങന്മാര്‍ (വിഡിയോ)

കുരങ്ങുങ്ങളുടെ വിഡിയോകള്‍ എന്നും രസകരമാണ്. അവരുടെ കുസൃതികളും ചേഷ്ടകളുമൊക്കെ പലപ്പോഴും രസകരമാണ്. പക്ഷേ കുരങ്ങുകള്‍ക്ക് ദേഷ്യം വന്നാല്‍ കാര്യങ്ങള്‍ ശെരിക്കും കൈവിട്ടുപോകും. ജിബ്രാള്‍ട്ടറില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെയും അവിടുത്തെ കുരങ്ങന്മാരുടെയും വിഡിയോ ആ
ണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്.
21 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗോവണി കയറാന്‍ ശ്രമിച്ച വിനോദസഞ്ചാരികളെ കുരങ്ങന്‍ ആക്രമിക്കുന്നത് കാണാം. മുന്നിലും പിറകിലും കുരങ്ങന്മാര്‍ വഴി തടഞ്ഞതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി വിനോദസഞ്ചാരികളായ യുവാവും യുവതിയും. യുവതിയുടെ ബാഗില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്നാണ് ആദ്യം കുരങ്ങന്‍ നോക്കിയത്. എന്നാല്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി സ്ത്രീ.
അതേസമയം ഇതുകണ്ടുവന്ന യുവാവ് കുരങ്ങനെ ഓടിക്കാന്‍ നോക്കിയപ്പോഴാണ് കാര്യങ്ങള്‍ വഷളായത്. കുരങ്ങന്‍ വിട്ടില്ല. ഒന്നല്ല, മുന്‍പിലും പിറകിലും കുട്ടിക്കുരങ്ങന്മാര്‍ വിനോദസഞ്ചാരികളെ വിടാതെ പിടികൂടി. രസകരമെന്ന് പറയട്ടെ, ഒടുവില്‍ കാഴ്ച കാണാനെത്തിയവര്‍ക്ക് കുരങ്ങന്മാരുടെ മുന്നില്‍ മുട്ടുമടക്കി സ്ഥലം വിടേണ്ടിവന്നു. ഫെബ്രുവരി 22 ന് ജിബ്രാള്‍ട്ടറില്‍ നടന്ന സംഭവം നയാര അലോണ്‍സോ സോസ എന്നയാളാണ് ക്യാമറയില്‍ പകര്‍ത്തിയത്. 1.25 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ യുട്യൂബില്‍ കണ്ടത്.
Story Highlights: monkey angry with tourists, monkey videos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here