പൊലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ ആക്രമിച്ച മാല മോഷ്ടാക്കളെ കുടുക്കി

വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ കൈയേറ്റം ചെയ്ത ശേഷം ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റിൽ. പെരിങ്ങമല സ്വദേശികളായ അൻസിൽ (21), രതീഷ് (30), അനു എന്ന സുമേഷ് (20) എന്നിവരാണ് പിടിയിലായത്. മാലപൊട്ടിക്കൽ കേസില്‍പ്പെട്ട ഇവരെക്കുറിച്ചുള്ള വിവരം കൈമാറിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ബൈക്കിലെത്തി മലമ്പറക്കോണത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം പ്രതികള്‍, കടയുടമയായ സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ചുകടന്നതാണ് സംഭവം. നാലാം പ്രതി പെരിങ്ങമല സ്വദേശി റിയാസിന്‍റെ (26) സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിലാണ് ഇവർ സ്വര്‍ണം വിറ്റത്.
Read Also : പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും പിടിയിൽ
സ്വർണം വിറ്റ് പണം കൈയിൽ വന്ന ശേഷം ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു മൂവരും. പ്രതികൾ ഇന്നോവ കാറിൽ സഞ്ചരിക്കുന്നതായി വിവരം കിട്ടിയതോടെ പാലോട് എസ്.ഐ നിസാറുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടര്‍ന്നു. ഇതിനിടെ പെരിങ്ങമലയിൽവച്ച് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുമറിയുകയും എസ്.ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതികളെ കൊട്ടിയം പൊലീസിന്‍റെ സഹായത്തോടെയാണ് പാലോട് സി.ഐയും സംഘവും പിടികൂടിയത്.
പ്രതികള്‍ മോഷ്‌ടിച്ച മാലയും കടന്നു കളയാൻ ഉപയോഗിച്ച ബൈക്കും കണ്ടെത്തി. ഈ കേസില്‍പ്പെട്ട് ഒളിവില്‍ കഴിയുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്നും ഇവര്‍ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവർ പാലോട്, വെഞ്ഞാറമൂട്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ വിവിധ മാല പൊട്ടിക്കൽ കേസുകളിലെ പ്രതികളാണ്.
Story Highlights: Necklace thieves arrested for assaulting police officer’s husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here