വണ്‍ പ്ലസ് 10 പ്രോ; ഇന്ത്യന്‍ ലോഞ്ചിന് മുമ്പ് ഫോണിന്റെ സൂചനകള്‍ നല്‍കി ടീസര്‍

വണ്‍പ്ലസ് ഏറ്റവും പുതിയതായി പുറത്തിറക്കാന്‍ പോവുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് വണ്‍പ്ലസ് 10 പ്രോ. ഇന്ത്യയില്‍ ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി കമ്പനി ഒരു ടീസർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമെന്ന് ടീസറിൽ വ്യക്തമാക്കുന്നു.
ചൈനയിൽ ഈ വർഷം ആദ്യം വണ്‍ പ്ലസ് 10, വണ്‍പ്ലസ് 10 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ആദ്യമായി അവതരിപ്പിച്ചിരുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാകും ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പുറത്തിറക്കുന്ന തീയതി വ്യക്തമല്ല. ഫോണിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കമ്പനി ഈ ടീസറിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം മാര്‍ച്ചില്‍ തന്നെ ഫോണ്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ റിയല്‍മി ജിടി 2 പ്രോയ്ക്ക് ഒപ്പമായിരിക്കും വണ്‍പ്ലസ് 10 പ്രോ എത്തുക.
ഫോണുകള്‍ക്ക് വോള്‍ക്കാനിക് ബ്ലാക്ക്, എമറാള്‍ഡ് ഫോറസ്റ്റ് നിറങ്ങളുണ്ടാകുമെന്നും ടീസര്‍ സൂചന നല്‍കുന്നു.
ഹാസില്‍ ബ്ലാഡ് കാമറകളുമായാണ് വണ്‍ പ്ലസ് 10 പ്രോ എത്തുകയെന്ന് ടീസറിൽ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷമാണ് ഹാസില്‍ ബ്ലാഡും വണ്‍ പ്ലസും തമ്മില്‍ പങ്കാളിത്തം ആരംഭിച്ചത്. വണ്‍പ്ലസ് 9 സീരീസ് ഫോണുകളിലാണ് ആദ്യമായി ഹാസില്‍ ബ്ലാഡ് ലെന്‍സുകള്‍ എത്തിയത്.
വണ്‍ പ്ലസിന്റെ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും ശക്തിയേറിയ ഫോണ്‍ ആയിരിക്കും ഇത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസരറാണ് ഫോണിന് ശക്തിനൽകുന്നത്.
വണ്‍പ്ലസ് 10 പ്രോ ചൈനയില്‍ ഇതിനോടകം തന്നെ വില്പന ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ സവിശേഷതകള്‍ സംബന്ധിച്ചും വില സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാണ്.
A billion stories to tell, a billion colours to capture.
— OnePlus India (@OnePlus_IN) March 18, 2022
This Holi, get ready to celebrate the colours of life like never before with the new #OnePlus10Pro5G co-developed with Hasselblad.
Capture it all. Capture it right. Stay tuned!
#ShotonOnePlus10Pro pic.twitter.com/CGwvJuDuS0
കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ ആണ് വണ്‍പ്ലസ് 10 പ്രോ. അതായത് കമ്പനി പുറത്തിറക്കിയ ഫോണുകളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഹാര്‍ഡ് വെയറുകളും ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍.
മാത്രമല്ല ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസര്‍ ആയതിനാല്‍ വണ്‍പ്ലസ് 10 പ്രോയുടെ ഏറ്റവും വേഗം കൂടിയ ഫോണ്‍ ആയിരിക്കുമിത്.
ഫോണിന് പഴയതിന്റേയും പുതിയതിന്റേയും സമ്മിശ്രമായ രൂപകല്‍പനയാണ്. 6.7 ഇഞ്ച് എല്‍ടിപിഒ 2.0 അമോലെഡ് ഡിസ്‌പ്ലേ, 2 കെ റസലൂഷന്‍, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുണ്ടാവും. എല്‍ടിപിഒ പാനല്‍ ആയതിനാല്‍ തന്നെ ഫോണിന്റെ റിഫ്രഷ് റേറ്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് മാറ്റാന്‍ സാധിക്കും.
12 ജിബി വരെ റാമും, 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുണ്ടാവും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ആന്‍ഡ്രോയിഡ് 12.1 അധിഷ്ടിത കളര്‍ ഒഎസ് 12.1 ആണ് ചൈനയിലെത്തിയ ഫോണിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ കളര്‍ ഒഎസ് 12 ആയിരിക്കും ലഭ്യമാവുക.
മൂന്ന് ബാക്ക് ക്യാമറകളാണ് ഫോണിനുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 48 എംപി വൈഡ് ക്യാമറ, 50 എംപി 150 ഡിഗ്രി അള്‍ട്രാ വൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ കാമറ എന്നിവയാണത്. 32 എംപി ക്യാമറ സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നു. പഞ്ച് ഹോള്‍ ഡിസ്‌പ്ലേയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയിൽ 80 വാട്ട് അധിക ചാർജിങും ഫോണിന്റെ പ്രത്യേകതകളിൽ വരുന്നു.
Story Highlights: Oneplus 10 pro teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here