Advertisement

ഇമ്രാൻ ഖാൻ ‘ക്ലീൻ ബൗൾഡ്’ ആകുമോ? സൈന്യവും കൈവിട്ടു

March 22, 2022
Google News 1 minute Read

പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പാർലമെന്റ് പരിഗണിക്കും. പ്രമേയത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പായ ഖാൻ വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. വെള്ളിയാഴ്ച വിശാല ബെഞ്ച് ഇക്കാര്യം പരിഗണിക്കും.

സൈന്യവും ഇമ്രാൻ ഖാനെ കൈവിട്ടതോടെ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്തിന് മുമ്പേ രാജിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. അതേസമയം അവിശ്വാസ പ്രമേയം വിജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷഹ്ബാസ് ഷരീഫിനെ പ്രധാന പ്രതിപക്ഷമായ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) വിഭാഗം നിർദേശിച്ചു. പിഎംഎൽ-എൻ വൈസ് പ്രസിഡന്റ് മറിയം നവാസാണ് പേര് നിർദേശിച്ചത്.

342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പിഎംഎൽ- നവാസ് വിഭാഗം, പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം ഇമ്രാന്‍റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെവീഴും. കഴിഞ്ഞ 4 വർഷത്തിനിടെ ഇമ്രാന്റെ സർക്കാർ പാകിസ്താനെ ദുർബലപ്പെടുത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Story Highlights: pakistan political crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here