നയൻതാരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പൊലീസ് പരാതി

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും, സംവിധായകൻ വിഗ്നേഷ് ശിവനുമെതിരെ പൊലീസിൽ പരാതി നൽകി യുവാവ്. സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്. ( police case against nayantara vignesh shivan )
‘റൗഡി പിക്‌ചേഴ്‌സ്’ എന്നാണ് നയൻതാരയുടേയും വിഗ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ പരാതി നൽകിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷ്ണർ ഓഫിസിലാണ് പരാതി സമർപ്പിച്ചത്.
വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ഭ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികൾ ചേർന്ന് ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്.
Read Also : ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൺസ് ചിത്രം; പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിൽ, ത്രില്ലടിച്ച് ആരാധകർ
2021 ൽ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ നിർമിച്ചത് റൗഡി പിക്‌ചേഴ്‌സ് ആയിരുന്നു. തമിഴ്‌നാട് പൊലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരുമായി വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കൾ ആരാധനയോടെ കാണുന്ന താരങ്ങൾ ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന് പ്രൊഡക്ഷൻ ഹൗസിന് പേര് നൽകുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlights: police case against nayantara vignesh shivan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here