Advertisement

പാക് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സൈനിക മേധാവി

March 22, 2022
2 minutes Read
resignation of imran khan

പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് രാജിവയ്ക്കണമെന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെ ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം രാജി നല്‍കണമെന്നാണ് ആവശ്യം.(resignation of imran khan)

ഇമ്രാന്‍ ഖാനെ സൈന്യം പൂര്‍ണമായി കൈവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കേണ്ടെന്നാണ് സൈന്യത്തിന്റെ നിലപാട്. നേരത്തെ രാജ്യത്തെ ചാരസംഘടനകളുടെ മേധാവി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ മറ്റ് മൂന്ന് മുതിര്‍ന്ന സൈനിക ജനറല്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇമ്രാന്‍ ഖാനോട് രാജിനല്‍കാന്‍ ആവശ്യപ്പെട്ടു.

Read Also : റഷ്യയുടെ സൈബര്‍ ആക്രമണം ഉണ്ടായേക്കാം; കരുതിയിരിക്കണമെന്ന് ബൈഡന്‍

അതേസമയം ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം പാകിസ്താന്‍ പാര്‍ലമെന്റ് വെള്ളിയാഴ്ച പരിഗണിക്കും. 28നാകും പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുക. ഭരണപക്ഷത്തെ വിമതരുടെ പിന്തുണയോടെയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം. പ്രമേയത്തെ അനുകൂലിക്കുമെന്ന് ഭരണകക്ഷിയായ തെഹ്‌രി കേ ഇന്‍സാഫ് പാര്‍ട്ടിയുടെ 24 എംപിമാര്‍ അറിയിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന്‍ സര്‍ക്കാരാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Story Highlights: resignation of imran khan, pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top