Advertisement

സ്‌പൈഡർമാൻ നോ വേ ഹോമിനെ മറികടന്ന് കശ്മീർ ഫയൽസ്

March 22, 2022
Google News 2 minutes Read

രണ്ടാം വാരത്തിലും ബോക്‌സ് ഓഫീസിൽ ആധിപത്യം തുടർന്ന് ‘ദി കശ്മീർ ഫയൽസ്’. സ്‌പൈഡർമാൻ നോ വേ ഹോം, സൂര്യവൻഷി, 83 തുടങ്ങിയ സിനിമകളുടെ കളക്ഷൻ വിവേക് ​​അഗ്നിഹോത്രി ഒരുക്കിയ ചിത്രം മറികടന്നു. ചിത്രത്തിന്റെ രണ്ടാം വാരാന്ത്യ കളക്ഷൻ 70.15 കോടി കടന്നു മുന്നേറുകയാണ്. ഏകദേശം 180 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ.

അതേസമയം ദി കശ്മീര്‍ ഫയല്‍സ് നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. ചിലയാളുകള്‍ കശ്മീര്‍ ഉപയോഗിച്ച് പല വ്യാപാരങ്ങളും നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായതിനാലാണ് വിവാദങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദം ഒരു സമൂഹത്തില്‍ പ്രവേശിക്കുകയും അതിന് പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ദുരന്തത്തിലേക്ക് നയിക്കുമെന്ന് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സിനിമ പൂര്‍ണമായും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നിര്‍മിച്ചതെന്നും അഗ്നിഹോത്രി പറഞ്ഞു. എന്നാൽ സിനിമ രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ദോഷം സൃഷ്ടിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയെക്കുറിച്ച് 1990ൽ ആദ്യമായി സംസാരിച്ചത് സിപിഐഎമ്മാണ്. 1990 മുതൽ 89 കശ്മീരി പണ്ഡിറ്റുകൾ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായും യെച്ചൂരി കൂട്ടിച്ചേർത്തു.

Story Highlights: the kashmir files beats spider man no way home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here