Advertisement

സൗദി അറേബ്യയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

March 23, 2022
Google News 2 minutes Read
saudiarabia

സൗദി അറേബ്യയില്‍ ഗര്‍ഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിന്‍ സാബിന്‍ ബിന്‍ മൂസിം അല്‍ മുതൈരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.(saudi man executed for murdering his pregnant wife)

Read Also : സി.പി.ഐ.എമ്മിന്റെ പ്രശ്നം സമരക്കാരുടെ സമുദായം; വി. മുരളീധരൻ

ഭാര്യയായ സിറിയന്‍ സ്വദേശി ഖിതാം മുഹമ്മദ് അല്‍ ബുസൈരിയെ ഇയാള്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാള്‍ ഭാര്യയെ കുത്തി. തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു. അല്‍ ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാസേന തെളിവുകള്‍ കണ്ടെത്തുകയും കോടതിയില്‍ ഇത് തെളിയിക്കുകയും ചെയ്തു.

Story Highlights: saudi man executed for murdering his pregnant wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here