വാട്ട്‌സ്ആപ്പിൽ ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ടോ? നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധ്യത…

ഇന്ന് രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. പക്ഷെ കമ്പനി ചില ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് നിരോധിക്കാറുണ്ട്. എന്തൊക്കെ സാഹചര്യത്തിലാണ് കമ്പനി അക്കൗണ്ടുകൾ നിരോധിക്കുന്നത്. ഇതിനുമുമ്പും കമ്പനി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചത് വാർത്തകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.
ഏതൊക്കെ സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരോധിക്കുന്നത്:-
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്കുണ്ട്. അതിൽ തന്നെ മുന്നിലാണ് വാട്ട്‌സ്ആപ്പ് എന്നുവേണം പറയാൻ. നിങ്ങൾ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുള്ള ആളാണെന്നു കണ്ടെത്തിയാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് നിരോധിക്കും. വാട്ട്‌സ്ആപ്പിന്റെ ഉടമ മെറ്റാ കമ്പനിയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിരോധനം കൊണ്ടുവന്നത്. വാട്ട്‌സ്ആപ്പ് വഴി വൈറസുകളെയും മാല്‍വെയറിനെയും അയച്ചുവെന്നു കണ്ടെത്തിയാലോ കംപ്യൂട്ടറിനെയൊ ഫോണിനെയൊ ബാധിക്കാവുന്ന വൈറസുകള്‍ അടങ്ങുന്ന സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്‌തെന്ന് കണ്ടെത്തിയാലും വാട്സാപ്പ് നിരോധിക്കും.
മറ്റുള്ളവരില്‍ നിന്നുള്ള അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ കോൺടാക്ടിലുള്ളവരെ ബ്ലോക്ക് ചെയ്യാൻ വാട്സ്ആപ്പിൽ നമുക്ക് സൗകര്യം ഉണ്ട്. അങ്ങനെ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കു ചെയ്യുകയും കൂടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ വാട്‌സാപ് നിങ്ങളുടെ അക്കൗണ്ടും ബ്ലോക്കു ചെയ്യും. കൂടാതെ ഒരാള്‍ തുടര്‍ച്ചയായി 120 ദിവസം അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിലും അക്കൗണ്ട് നിരോധിക്കാൻ സാധ്യതയുണ്ട്. അനധികൃതമായി ഉപയോഗിക്കുന്ന അക്കൗണ്ടുകളും സ്ഥിരമായി സ്പാം സന്ദേശങ്ങൾ അയക്കുന്ന ഗണത്തിൽ പെടുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ഉറപ്പായും നിരോധിക്കും.
Story Highlights: Your whatsapp account may get slapped with a banif you do these things
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here