Advertisement

ആശ്വാസതീരം; സീഷെല്‍സില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി

March 24, 2022
Google News 1 minute Read
Fishermen stranded in Seychelles

ആഫ്രിക്കയിലെ സീഷെല്‍സില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ നാടിന്റെ ആശ്വാസതീരമണഞ്ഞത്. ദിശതെറ്റിയെത്തി അതിര്‍ത്തി ലംഘിച്ചതിനാണ് മലയാളികള്‍ അടങ്ങിയ 61 അംഗസംഘത്തെ കോസ്റ്റ്ഗാര്‍ഡ് തടഞ്ഞുവച്ചത്. വിഴിഞ്ഞം സ്വദേശികളായ തോമസ്, ജോണി, പൂവാര്‍ സ്വദേശികളായ വിന്‍സന്റ്, ഡൊണാള്‍ഡ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികള്‍.

സീഷെല്‍സ് സുപ്രിംകോടതിയുടെ അനുമതി ലഭിച്ചയതോടെയാണ് മത്സ്യത്തൊഴിലാളിസംഘത്തിന് നാട്ടിലേക്ക് പുറപ്പെടാന്‍ സാധിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആണ് ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കിയത്.

Read Also : ആഫ്രിക്കയില്‍ തടവിലായി 61 മത്സ്യത്തൊളിലാളികള്‍; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

കൊച്ചിയില്‍ നിന്ന് മത്സബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ മാസം 12നാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായ വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. മലയാളികളുടെ മോചനത്തിനായി നേരത്തെ നോര്‍ക്കയും ഇടപെടല്‍ നടത്തിയിരുന്നു.

Story Highlights: Fishermen stranded in Seychelles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here