Advertisement

മനസുകള്‍ കീഴടക്കാന്‍ സീതയും ഇന്ദ്രനുമെത്തുന്നു; ‘സീതപ്പെണ്ണ്’ മാര്‍ച്ച് 28 മുതല്‍ ഫ്ലവേഴ്‌സ് ടിവിയില്‍

March 24, 2022
Google News 2 minutes Read
Sitappennu aired Flowers tv

മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ സീതയും ഇന്ദ്രനും സ്വീകരണ മുറികളിലേക്ക് മടങ്ങിയെത്തുകയാണ്. എക്കാലത്തേയും മറക്കാനാകാത്ത മലയാളികളുടെ പ്രിയപരമ്പരയായിരുന്നു ഫ്ലവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സീത. സ്വാസികയും ഷാനവാസും സീതയും ഇന്ദ്രനുമായി എത്തിയ പരമ്പര കുടുംബപ്രേക്ഷകര്‍ക്ക് പുറമെ യുവ പ്രേക്ഷകരെയും വളരെയധികം ആകര്‍ഷിച്ചിരുന്നു. ജനപ്രിയ പരമ്പരകള്‍ എന്നും പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള ഫ്ലവേഴ്‌സ് ടിവി ഇപ്പോഴിതാ, വീണ്ടും സീതയുടെ കഥയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ( Sitappennu aired Flowers tv ).

സീതപ്പെണ്ണ് എന്ന പേരിലാണ് പുതിയ പരമ്പര എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേര്‍ന്നുള്ള പ്രണയനിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ച് 28 മുതല്‍ തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.

Read Also : ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നം ഷൊയെബ് അക്തര്‍ തിരിച്ചുവരുന്നു

അതേസമയം സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളില്‍ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയല്‍ താരം സ്വാസ്വികയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും.

Story Highlights: ‘Sitappennu’ will be aired on Flowers TV from March 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here