വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനായി; ചടങ്ങ് ലണ്ടൻ ജയിലിൽ വച്ച്

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനായി. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്തത്. തെക്കുകിഴക്കൻ ലണ്ടനിലെ വൻ സുരക്ഷയുള്ള ജയിലിൽ വച്ചാണ് വിവാഹം നടന്നത്. നാല് അതിഥികൾ, രണ്ട് ഔദ്യോഗിക സാക്ഷികൾ, രണ്ട് സുരക്ഷാ ഗാർഡുകൾ നാല് അതിഥികളും ണ് വിവാഹച്ചടങ്ങളിൽ പങ്കെടുത്തു.
2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്.
എംബസിയിലെ താമസക്കാലം സ്റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം. ഇരുവർക്കും ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2015ലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്. സുരക്ഷാ കാരണങ്ങളാൽ മാധ്യമപ്രവർത്തകർക്കോ ഫോട്ടോഗ്രാഫർമാർക്കോ ജയിൽ അനുമതിയുണ്ടായിരുന്നില്ല.
Story Highlights: WikiLeaks’ Julian Assange gets married in UK high-security jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here