Advertisement

ബസ് ചാർജ് വർധന; തീരുമാനം 30 ന് നടക്കുന്ന എൽഡിഎഫ് യോഗത്തിന് ശേഷം; ഗതാഗത മന്ത്രി

March 25, 2022
Google News 1 minute Read

ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എൽ ഡി എഫ് യോഗത്തിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച കെ എസ് ആർ ടി സി പരമാവധി സർവീസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് രണ്ടാം ദിവസവും പൊതുജനത്തെ ബാധിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ മറുപടി.

Read Also : ബസ് സമരം രണ്ടാം ദിവസത്തിലേക്ക് ; യാത്രാദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. പലയിടത്തും കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്താതിരുന്നതോടെ ജനജീവിതം ദുരിതത്തിലായി.

Story Highlights: Antony raju on Bus Charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here