സൗഹൃദം വാടകയ്‌ക്കെന്ന് പരസ്യം; കൊവിഡ് കാലത്തെ ഒറ്റപ്പെടലില്‍ യുവാവിന്റെ സൗഹൃദ വ്യവസായത്തിനുണ്ടായത് വന്‍ വളര്‍ച്ച

അന്നുവരെയുണ്ടായിരുന്ന പലതിനേയും കീഴമേല്‍ മാറ്റിമറിച്ച ചരിത്ര സംഭവമാണ് കൊവിഡ് മഹാമാരി. സാമ്പത്തിക പ്രശ്‌നങ്ങളും അരക്ഷിതാവസ്ഥയും ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ആശങ്കകളും പോലെ തന്നെ അതിവേഗത്തില്‍ ഇക്കാലത്ത് ഒറ്റപ്പെടലെന്ന മാനസിക ബുദ്ധിമുട്ടും മുന്‍പില്ലാത്ത വിധത്തില്‍ വ്യാപിച്ചു. കടുത്ത ഒറ്റപ്പെടലനുഭവിച്ച പലരും വിഷാദരോഗത്തിലായി. ചിലര്‍ ഒറ്റപ്പെടലെന്ന അവസ്ഥയോട് പതുക്കെ പൊരുത്തപ്പെട്ടു. ചുറ്റുമുള്ളവരെല്ലാം കഠിനമായ ഏകാന്തത അനുഭവിക്കുകയാണെന്ന് മനസിലാക്കിയ ഷോജി മൊറിമോട്ടോ എന്ന യുവാവ് ഒറ്റപ്പെട്ട മനുഷ്യരെ കണ്ടെത്തി അവര്‍ക്ക് കമ്പനി കൊടുക്കാന്‍ തീരുമാനിച്ചു. പയ്യെ പയ്യെ തന്റെ സൗഹൃദത്തിന് ആവശ്യക്കാരേറിയെന്ന് മനസിലാക്കിയ ആ യുവാവ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കിക്കൂടാ എന്ന് ചിന്തിച്ചു. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് സൗഹൃദം വില്‍ക്കാനിറങ്ങിയ ഈ യുവാവ് ഇന്ന് തന്റെ വ്യത്യസ്തമായ ഐഡിയ കൊണ്ട് പണം കൊയ്യുന്നതിനൊപ്പം നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസവുമാകുകയാണ്.
ഓരേ സെഷനും 85 ഡോളറാണ് ഈ ജപ്പാന്‍കാരന്റെ സൗഹൃദത്തിന്റെ വില. ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് സര്‍പ്രൈസുകളുമായി കമ്പനി നല്‍കാനും ദൂരയാത്ര പോകുന്നവരെ കെട്ടിപ്പിടിച്ച് യാത്രയാക്കാനും വിരസമായ ദിവസങ്ങളില്‍ വൈകീട്ട് ഡിന്നറിന് വരാനും ഷോജി മൊറിമോട്ടോ തയാറാണ്. ഫിസിക്‌സാണ് പഠിച്ചതെങ്കിലും ഈ ബിസിനസ് ചെയുന്നതാണ് തനിക്ക് പരിപൂര്‍ണ സംതൃപ്തി നല്‍കുന്നതെന്ന് ഇയാള്‍ പറയുന്നു.
Read Also : വിശന്നിരിക്കുമ്പോള്‍ ഇത് ഹാനികരം; ഫ്രെഞ്ച് ഫ്രൈസിന്റെ സുഗന്ധത്തില്‍ ഒരു പെര്‍ഫ്യൂം
ആദ്യമെല്ലാം തന്റെ സേവനവും സൗഹൃദവും സൗജന്യമായാണ് ഇയാള്‍ നല്‍കിയിരുന്നതെങ്കിലും പിന്നീട് ആവശ്യക്കാരേറിയതോടെ പണം വാങ്ങുകയായിരുന്നെന്ന് ഷോജി മൊറിമോട്ടോ പറയുന്നു. മൊറിമോട്ടോയുടെ ഈ സംരംഭം സോഷ്യല്‍ മീഡിയയിലാകെ വൈറലാണ്. ഒറ്റപ്പെട്ട മനുഷ്യരുടെ ഒപ്പമുള്ള മൊറിമോട്ടോയുടെ ജീവിതം ഇതിനോടകം തന്നെ ചില പുസ്തകങ്ങള്‍ക്കും വെബ് സീരീസുകള്‍ക്കും പ്രമേയമായി കഴിഞ്ഞു. തകര്‍ന്ന അവസ്ഥയില്‍ മനുഷ്യര്‍ക്ക് ഏറ്റവും അടുപ്പമുള്ള ആളുകളേക്കാള്‍ കംഫര്‍ട്ടബിളായി അപരിചതരോട് സംസാരിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് മൊറിമോട്ടോ പറയുന്നു. ഇതാണ് തന്റെ ബിസിനസിന്റെ അടിസ്ഥാന തത്വമെന്നും മൊറിമോട്ടോ കൂട്ടിച്ചേര്‍ത്തു.
Story Highlights: friendship for hire japan man new business idea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here