വിശന്നിരിക്കുമ്പോള്‍ ഇത് ഹാനികരം; ഫ്രെഞ്ച് ഫ്രൈസിന്റെ സുഗന്ധത്തില്‍ ഒരു പെര്‍ഫ്യൂം

ഫ്രഞ്ച് ഫ്രൈസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൊതി അടക്കാന്‍ പറ്റാത്തവരുടെ എണ്ണം ഈ അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല ഇപ്പോള്‍ ഇന്ത്യയിലും ഫ്രഞ്ച് ഫ്രൈസിന് ആരാധകര്‍ ഏറെയാണ്. കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റുന്നില്ല എന്ന പരാതി മാത്രമേ പലര്‍ക്കുമുള്ളൂ. ഫ്രഞ്ച് ഫ്രൈസിന്റെ ആകര്‍ഷകമായ രൂപവും മണവും ഓര്‍ത്താല്‍ തന്നെ പലരുടേയും വായില്‍ വെള്ളമൂറും. രാവിലെ പുറത്തിറങ്ങുമ്പോള്‍ മുതല്‍ തിരിച്ചെത്തുന്നതുവരെ ഫ്രഞ്ച് ഫ്രൈസിന്റെ കൊതിപ്പിക്കുന്ന ഗന്ധം കൂടെയുണ്ടായാല്‍ എങ്ങനെയുണ്ടാകും? ഫ്രെഞ്ച് ഫ്രൈസ് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അതൊരു വലിയ സര്‍പ്രൈസാകും. ഇത്തരമൊരു കിടിലന്‍ സര്‍പ്രൈസുമായി രംഗത്തെത്തിയിരിക്കുകാണ് ഇഡാഹോ പൊട്ടറ്റോ കമ്മീഷന്‍ എന്ന കമ്പനി. ഇവര്‍ പുറത്തിറക്കുന്ന പെര്‍ഫ്യൂമുകള്‍ക്കൊക്കെയും കൊതിപ്പിക്കുന്ന ഫ്രെഞ്ച് ഫ്രൈസിന്റെ അതേ സുഗന്ധമാണ്. (this perfume would smell like french fries )
സംഭവം കിടിലന്‍ ആണെങ്കിലും ഫ്രൈസ് കിട്ടാതെ മണം മാത്രം കിട്ടിയിട്ടെന്ത് കാര്യമെന്നാണ് ഭക്ഷണപ്രിയരുടെ ചോദ്യം. എന്നാല്‍ കാര്യമുണ്ടെന്നാണ് ഈ കമ്പനി പറയുന്നത്. ഫ്രഞ്ച് ഫ്രൈസ് കഴിയ്ക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന്റെ ഒരു പങ്ക് ഈ മണം ആസ്വദിക്കുമ്പോഴും ലഭിക്കുമെന്നാണ് ഇവരുടെ അവകാശവാദം. മാത്രമല്ല ഫ്രൈസിനോടുള്ള കൊതി ഒരു പരിധിവരെ ഈ മണം ആസ്വദിച്ചുകൊണ്ട് പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും കമ്പനി പറയുന്നു. ശരിയാണ്, ഫ്രൈസ് കഴിയ്ക്കുന്നതുപോലുള്ള സംതൃപ്തി ഈ പെര്‍ഫ്യൂമിന്റെ സുഗന്ധം ആസ്വദിക്കുമ്പോഴും ലഭിക്കുന്നതായി ഉപയോക്താക്കളും പറയുന്നുണ്ട്.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
ഉരുളക്കിഴങ്ങിന്റേയും ഗുണമേന്മയുള്ള എണ്ണയുടേയും മസാലകളുടേയും ഗന്ധമാണ് പെര്‍ഫ്യൂമിനുള്ളത്. ഇതില്‍ ഏതിന്റെ ഗന്ധമാണ് ഏറി നില്‍ക്കുന്നതെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് മിശ്രണം. ലോകമെമ്പാടുമുള്ള ഫ്രെഞ്ച് ഫ്രൈസ് പ്രേമികളെല്ലാവരും കൂട്ടത്തോടെ ഓര്‍ഡറിംഗ് ആരംഭിച്ചതോടെ ഇഡാഹോ പൊട്ടറ്റോ കമ്മീഷന്റെ സൈറ്റില്‍ പലവട്ടം ഈ പെര്‍ഫ്യൂം ഔട്ട് ഓഫ് സ്റ്റോക്കായി. നല്ല ക്രിസ്പായ ഫ്രെഞ്ച് ഫ്രൈസ് വിറ്റുതീരുന്ന വേഗതയിലാണ് ഇപ്പോള്‍ പെര്‍ഫ്യൂമിന്റെ വില്‍പ്പനയും നടക്കുന്നത്.
Story Highlights: this perfume would smell like french fries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here