Advertisement

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം: വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യണമെന്ന് കേന്ദ്രം

June 4, 2022
Google News 3 minutes Read

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യാപകമായി വിമര്‍ശനം നേരിട്ട വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ വിതരണ മന്ത്രാലയം. ട്വിറ്ററും യൂട്യൂബും ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ബലാത്സംഗ സംസ്‌കാരവും ആണ്‍ ലിംഗപദവിയെക്കുറിച്ചുള്ള തെറ്റായ ധാരണകളും പരസ്യം പരത്തുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.(center asked to remove perfume ad amid toxic masculinity allegation)

നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു പെര്‍ഫ്യൂം ബോട്ടിലിനെക്കുറിച്ച് സംസാരിക്കുന്നതും അതുവഴി നടന്നുപോകുന്ന ഒരു സ്ത്രീ ഇവര്‍ സംസാരിക്കുന്നത് തന്നെക്കുറിച്ചാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നതാണ് പരസ്യചിത്രത്തിന്റെ ഉള്ളടക്കം. പെര്‍ഫ്യൂം ബോട്ടിലിനെക്കുറിച്ചെന്ന രീതിയില്‍ നാല് യുവാക്കളും സംസാരിക്കുന്ന കാര്യങ്ങള്‍ സ്ത്രീകളുടെ അന്തസ് കെടുത്തുന്നതാണെന്നായിരുന്നു വിമര്‍ശനങ്ങള്‍.

കൂട്ട ബലാത്സംഗത്തെ പരസ്യം പരോക്ഷമായി ന്യായീകരിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ചൂണ്ടിക്കാട്ടിയത്. വിവാദം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി വനിതാ കമ്മിഷനാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ വിതരണ മന്ത്രാലയത്തിന് കത്തയച്ചത്. പരസ്യം എത്രയും പെട്ടെന്ന് നിരോധിക്കണമെന്ന് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights: center asked to remove perfume ad amid toxic masculinity allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here