ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്ത് നോര്‍ത്ത് മാസിഡോണിയ; യോഗ്യത നേടാതെ പുറത്ത്

ലോകകപ്പ് യോഗ്യത നേടാതെ ഇറ്റലി പുറത്ത്. പ്ലേ ഓഫ് മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് 1-0 നാണ് ഇറ്റലി പരാജയപ്പെട്ടത്. ബോക്സിന് പുറത്ത് നിന്ന് ഒരു ലോ സ്ട്രൈക്കിലൂടെ അലക്സാണ്ടര്‍ ട്രാജ്കോവ്സ്‌കി മനോഹരമായ ആ വിജയ ഗോള്‍ നേടുകയായിരുന്നു. 92-ാം മിനിറ്റിലാണ് ട്രാജ്കോവ്സ്‌കി വിജയഗോള്‍ നേടിയത്.(italy missed out world cup final)
1958ന് ശേഷം ഇത് രണ്ടാം തവണയാണ് ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ വരുന്നത്. ഫോമിലല്ലാത്ത നിരവധി കളിക്കാരെ വച്ചുള്ള തുടക്കമാണ് പിഴച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കൊല്ലം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഫുട്‌ബോള്‍ ലോകകപ്പ്. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ലോകകപ്പില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. 32 ടീമുകളാണ് ലോകകപ്പില്‍ കളിക്കുക. ആതിഥേയരായ ഖത്തര്‍, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 15 ടീമുകള്‍ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
Story Highlights: italy missed out world cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here