യോഗി സര്‍ക്കാര്‍ 2.0; പകുതിയോളം മന്ത്രിമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ പകുതിയോളം മന്ത്രിമാര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ കണ്ടെത്തല്‍. യോഗി മന്ത്രിസഭയിലെ 20 മന്ത്രിമാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമാണെന്നാണ് എഡിആറിന്റെ റിപ്പോര്‍ട്ട്. 39 മന്ത്രിമാര്‍ കോടിപതികളാണ്.(almost half of Yogi’s new ministers have criminal cases against them)
ഒന്നാം യോഗി മന്ത്രിസഭയിലും മന്ത്രിയായിരുന്ന നന്ദഗോപാല്‍ ഗുപ്ത നന്ദിക്കെതിരെ ഉള്‍പ്പെടെ കേസുകളുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വധഗൂഢാലോചന, വധശ്രമം മുതലായ കുറ്റകൃത്യങ്ങളും രണ്ടാം യോഗി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.
ടിലോയ് നിയമസഭയില്‍ നിന്നുള്ള മയന്‍കേശ്വര്‍ ശരണ്‍ സിംഗാണ് മന്ത്രിസഭയിലെ ഏറ്റവും ധനികന്‍. 58.07 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ധരംവീര്‍ സിംഗിനാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്.
മന്ത്രിസഭയിലെ 56 ശതമാനം പേരും 51 വയസിനും 70 വയസിനുമിടയിലുള്ളവരാണ്. ഭൂരിഭാഗം മന്ത്രിമാര്‍ക്കും ഡിഗ്രിയുണ്ട്. ഒന്‍പത് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ ക്രിമിനല്‍ കേസുകളില്ല. യോഗി എച്ച് എന്‍ ബഹുഗുണ സര്‍വകലാശാലയില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്തിട്ടുണ്ട്.
Story Highlights: Almost half of Yogi’s new ministers have criminal cases against them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here