കെ റെയിൽ എംഡിക്കെതിരെ കേസെടുക്കണം; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കല്ലിടുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പിറവത്ത് കല്ലിടുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ. കല്ലിടുന്നത് എവിടെയെന്നുപോലും ഉദ്യോഗസ്ഥർ അറിയിക്കുന്നിലെന്ന് അനൂപ് ജേക്കബ് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരം നടപടികൾ ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നു. പിറവം സിപിഐ ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം ജനവികാരം മനസിലാക്കിയാണ്. കെ റെയിൽ എംഡിക്കെതിരെ കേസെടുക്കണമെന്നും അനൂപ് ജേക്കബ് എംഎൽഎ പ്രതികരിച്ചു.
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
അനൂപ് ജേക്കബ് അനൂപ് ജേക്കബ് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞത്
‘നാല് പഞ്ചായത്തുകളിലൂടെ കെ റെയിൽ പദ്ധതി കടന്ന് പോകുന്നുണ്ട്. ഏകദേശം 500 വീടുകളെ പദ്ധതി ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് കൂടുതൽ പ്രതിരോധം സ്വാഭാവികമായി ഉയർന്നുവരുന്നത്. 90 ശതമാനവും വീട് നഷ്ടപ്പെടുന്നത് സാധാരണക്കാർക്കാണ്. വെറും പാവപ്പെട്ട ആൾക്കാരുടെ പുരയിടങ്ങളിലൂടെയാണ് പദ്ധതി കടന്നു പോകുന്നത്.
ഇവർക്ക് കാശ് പകരം കൊടുത്ത് പോകാൻ വേറെ സ്ഥലങ്ങളില്ല. പുനരധിവാസം അത്ര എളുപ്പമായ കാര്യങ്ങളല്ല. ഇതിലെ പ്രായോഗിക കാര്യങ്ങൾ പോലും ഗവൺമെന്റ് മനസിലാക്കുന്നില്ല. പലതും മറച്ചു വച്ചു മുന്നോട്ട് പോകുകയാണ്. സിപിഐ അസി സെക്രട്ടറി അത് വ്യകതമായി പറഞ്ഞിട്ടുണ്ട്. സമരം വഷളാക്കുന്നത് കെ റെയിൽ അധികൃതരുടെ നിരുത്തരപരമായ നിലപാടാണ്. കെ റെയിൽ എം ഡി ക്കെതിരെ കേസെടുക്കണം. ഗവൺമെന്റ് പറയുന്നത് ഒന്ന് കെ റെയിൽ അധികൃതർ പറയുന്നത് മറ്റൊന്ന്, ഈ വ്യക്തതയില്ലായ്‌മ ആശങ്ക വർധിപ്പിക്കുകയാണ്. അതുകൊണ്ടാണ് സമരം കൂടുതൽ രൂക്ഷമായി മുന്നോട്ട് പോകാനുള്ള കാരണം.’
Story Highlights: anoop jacob mla about krail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here