Advertisement

‘കരുതലോടെ നീങ്ങണം’; സില്‍വര്‍ലൈനിൽ ഒരു വിഭാഗം സിപിഐഎം കേന്ദ്ര നേതാക്കൾക്ക് ആശയക്കുഴപ്പം

March 26, 2022
Google News 2 minutes Read

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം. അന്തിമ അനുമതിയിൽ അനിശ്ചിതത്വം ഉണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ അറിയിച്ചു. (cpim central leaders urge caution on silverline)

കേന്ദ്രാനുമതി ഉറപ്പിക്കാതെ ജനരോഷം വിളിച്ചുവരുത്തുന്ന നടപടികളിലേക്ക് കടക്കരുത്. റെയില്‍വേമന്ത്രിയും വി.മുരളീധരനും നടത്തിയ പ്രസ്താവനകള്‍ പ്രധാനമന്ത്രി അറിയാതെയാവില്ല.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ മന്ത്രിമാർ പരസ്യ അഭിപ്രായ പ്രകടനം നടത്തനിടയില്ല. സില്‍വര്‍ലൈനില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.

അതേസമയം കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ നേതാവിനെതിരെ പാർട്ടി നടപടി. പിറവത്ത് സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറി തങ്കച്ചനെതിരെയാണ് നടപടി.

ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി മേൽക്കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് തങ്കച്ചനെതിരായ നടപടി. സമരത്തിൽ പങ്കെടുത്തതിൽ തനിക്ക് തെറ്റുപറ്റിയതായി കെസി തങ്കച്ചൻ പാർട്ടിയോട് രേഖാമൂലം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കെ റെയിൽ സമരത്തിൽ പങ്കെടുത്തത് വാർത്തകളിൽ നിറഞ്ഞതോടെയാണ് നടപടി. ഇന്ന് ചേർന്ന സിപിഐ പിറവം മണ്ഡലം കമ്മിറ്റി യോഗമാണ് തങ്കച്ചനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.

Story Highlights: cpim central leaders urge caution on silverline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here